SHARE

യുവ സ്പാനിഷ് താരങ്ങളെ ടീമിലെത്തിക്കണമെന്ന് ആരാധകർ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സമൂഹമാധ്യമ പേജുകളിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ആരാധകരുടെ ആവശ്യം മനസിലാക്കിയിട്ടെന്നപോലെ കേരളാ ബ്ലാസറ്റേഴ്സ് ഒരു സ്പാനിഷ് താരത്തെ ടീമിലെത്തിച്ചു. അതുമൊരു സെൻട്രൽ മിഡ്ഫീൽഡറെ തന്നെ

കഴിഞ്ഞ സീസണിൽ ജെഷദ്പൂർ എഫ്.സിക്കായി 18 മത്സരങ്ങൾ കളിച്ച മരിയോ ആർക്വെസിനെയാണ് ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്. 27-കാരനായ ആർക്വെസ് വിയ്യാറയൽ, വലൻസിയ, സ്പോർട്ടിങ് ജിജോൺ തുടങ്ങിയ പ്രധാന സ്പാനിഷ് ക്ലബുകളുടെ റിസർവ് ടീമിനായി കളിച്ചിട്ടുണ്ട്. ഇതിനുപുറമെ യുക്രൈനിലും കളിച്ചിട്ടുണ്ട്. ജെംഷദ്പുരിനായി ഇക്കഴിഞ്ഞ സീസണിൽ മൂന്നും ​ഗോളും ആർക്വെസ് നേടിയിട്ടുണ്ട്. രണ്ട് ​ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്

ജെംഷദ്പൂരിന്റെ മധ്യനിരയിൽ ഉറച്ച സാന്നിധ്യമായിരുന്ന ആർക്വെസ് 1127 പാസുകളാണ് നൽകിയത്. ഇക്കാര്യത്തിൽ ഐ.എസ്.എല്ലിൽ തന്നെ അഞ്ചാമനാണ് ആർക്വെസ്. ടാക്കിളുകളുടേയും ഇന്റർസെപ്ഷന്റേയും കാര്യങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് ആർക്വെസ്. ഒരു മഞ്ഞക്കാർഡ് പോലും സീസണിൽ കണ്ടിട്ടില്ല എന്ന് പ്രത്യേകതയും ആർ‍ക്വെസിനുണ്ട്.