SHARE

ഐ എസ് എൽ മത്സരദിവസങ്ങളില്‍ കൊച്ചിയിലെത്താന്‍ ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആരാധകരോട് കേരള ബ്ലാസ്‌റ്റേഴിന്റെ അപേക്ഷ. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് ടീം മാനേജ്‌മെന്റ് ആരാധകരോട് അഭ്യര്‍ഥന നടത്തിയത്.

മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും വൻ തിരക്കും ഗതാഗത തടസവും ഉണ്ടാകാറുണ്ട്. കളി കാണാനെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പലപ്പോളും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കാറുമുണ്ട്. കളി കാണാനെത്തുന്നവർ വലിയ വാഹങ്ങളും സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

ഐ എസ് എൽ മത്സര ദിവസങ്ങളിൽ ഏകദേശം അമ്പതിനായിരത്തോളം ആൾക്കാർ കൊച്ചിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ആരാധകർ ടൂറിസ്റ്റ് ബസ് അടക്കമുള്ളവയുമായെത്തിയുണ്ടാക്കുന്ന ഈ തിരക്ക് ഒഴിവാക്കാനാണ് ടീമിന്റെ അഭ്യർത്ഥന.അതോടൊപ്പം തന്നെ സുരക്ഷാ കാര്യങ്ങളിൽ ഉയർന്നിരിക്കുന്ന ആശങ്കകൾ പരിഹരിക്കാമെന്ന ലക്ഷ്യവും ടീമിനുണ്ട്.