SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായുള്ള അന്വേഷണം തുടരുകയാണ് പീറ്റർ ബോസ്, ലൂയി ഫിലിപ്പെ സ്കോളാരി തുടങ്ങിയ വമ്പൻ പേരുകൾ ക്ലബിന് മുന്നിലെത്തിയിരുന്നു. എന്നാൽ ഹൈ പ്രൊഫൈലുള്ള പരിശീലകനേക്കാളുപരി യുവ പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സ് പരി​ഗണിക്കുന്നതെന്നാണ് സൂചനകൾ.

ബ്ലാസ്റ്റേഴ്സ് ഒരു യുവ സ്വീഡിഷ് പരിശീലകനെ പരി​ഗണിക്കുന്നതായി പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ഈ പരിശീലകൻ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. യുവ സ്വീഡിഷ് പരിശീലകനെ ബ്ലാസ്റ്റേഴ്സ് ഇന്റർവ്യൂ ചെയ്തെന്നും അദ്ദേഹത്തിന് ഓഫർ വാ​ഗ്ദാനം ചെയ്തെന്നുമാണ് മാർക്കസിന്റെ ട്വീറ്റ്. എന്നാൽ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവച്ച പ്രതിഫലത്തുക പോര എന്ന കാരണത്താൽ ആ പരിശീലകൻ ഈ ഓഫർ നിരസിച്ചെന്നും മാർക്കസ് പറഞ്ഞു.

നിലവിൽ പല ഐ.എസ്.എൽ പരിശീലകർക്കും ലഭിക്കുന്നതിനേക്കാൾ ഉയർന്ന തുകയാണ് ബ്ലാസ്റ്റേഴ്സ് ഈ പരിശീലകനം വാ​ഗ്ദാനം ചെയ്തതെന്നും മാർക്കസിന്റെ ട്വീറ്റിലുണ്ട്. അതേസമയം ഈ പരിശീലകനായി തന്നെ ബ്ലാസ്റ്റേഴ്സ് വീണ്ടും ശ്രമം നടത്തുമോയെന്ന് വ്യക്തമല്ല.