SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജെംഷദ്പുർ എഫ്.സിയെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഒഡിഷയോട് ദയനീയമായ തോറ്റ ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയമില്ലാതെ മടങ്ങാനാകില്ല എന്ന അവസ്ഥയിലാണ്.

ലീ​ഗിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നതെങ്കിലും ബ്ലാസ്റ്റേഴ്സ് അപകടകാരികളാകുമെന്നാണ് ജെംഷദ്പുർ പരിശീലകൻ ഓവൻ കോയ്ൽ പറയുന്നു. മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളത്തിൽ സംസാരിക്കവെയാണ് കോയ്ൽ ഇക്കാര്യം പറ‍ഞ്ഞത്.

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നോക്കു, അവർക്ക് ഒട്ടം ഭാ​ഗ്യമില്ല, ഒഡിഷയ്ക്കെതിരായ അവസാന മത്സത്തിൽ അവർ തോറ്റു, പക്ഷെ അനയാസമായി അഞ്ചോ ആറോ ​ഗോളുകൾ അവർക്ക് ആ മത്സരത്തിൽ അടിക്കാൻ കഴിയുമായിരുന്നു, മുംബൈയ്ക്കെതിരായ അവരുടെ തോൽവി താരങ്ങളുടെ വ്യക്തി​ഗത പിഴവുകൾ കാരണമാണ്, ആ മത്സരത്തിലും അവർക്ക് രണ്ടോ മൂന്നോ ​ഗോൾ അടിക്കാൻ സാധിക്കുമായിരുന്നു, കോയ്ൽ പറഞ്ഞു.

നിരാശപ്പെടുത്തുന്ന മത്സരഫലങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്, അക്കാരണം കൊണ്ട് തന്നെ അവർ വിജയത്തിനായി പരമാവധി പൊരുതും എന്നുറപ്പാണ്, അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സ് ഇന്ന് അപകടകാരികളാകും, അത് മത്സരത്തെ കടുപ്പമേറിയതാക്കും, കോയ്ൽ കൂട്ടിച്ചേർത്തു.