SHARE

ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ. എ.ടി.കെക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് നാല് മാറ്റങ്ങളാണുള്ളത്.

ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് നിഷു കുമാർ വന്നതാണ് ടീമിലെ പ്രധാന മാറ്റം. കഴിഞ്ഞ മത്സരത്തിൽ മലയാളി താരം കെ.പ്രശാന്ത് ഇറങ്ങിയ സ്ഥാനത്താണ് ഇന്ന് നിഷു വരുന്നത്. മധ്യനിരയിൽ രോഹിത് കുമാർ, സെയ്ത്യാസെൻ സിങ്, ലാൽതൻഹ ഖ്വാൽറിങ്(പ്യൂയിറ്റിയ) എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഇടം നേടി. ഇതോടെ സഹൽ അബ്ദുൾ സമദ്, റിത്വിക് ദാസ്, നോങ്ഡമ്പാ നവോറെം എന്നിവർ ആദ്യ ഇലവനിൽ പുറത്തായി. അർജന്റൈൻ താരം ഫാക്കുൻഡോ പെരേയ്ര ആദ്യ ഇലവനിലുണ്ടാകുമെന്ന് കരുതിയെങ്കിലും ഇന്നും പകരക്കാരനാണ്.

ബ്ലാസ്റ്റേഴ്സ് ഇലവൻ- അൽബിനോ ​ഗോമസ്(​ഗോളി), നിഷു കുമാർ, കോസ്റ്റ നമോയ്നേസു, ബെക്കാരി കോണെ, ജെസ്സൽ കാർനെയ്റോ( മധ്യനിര), വിസെന്റെ ​ഗോമസ്, സെർജിയോ സിഡോഞ്ച, രോഹിത് കുമാർ, ലാൽതൻഹ ഖ്വാൽറിങ്, സെയ്ത്യാസെൻ സിങ്ങ്(മധ്യനിര) ​ഗാരി ഹൂപ്പർ(മുന്നേറ്റനിര)