SHARE

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തിലും മാനേജ്‌മെന്റിന്റെ നയത്തിലും പ്രതിഷേധിച്ച് ആരാധകര്‍ നടത്തിയ ബഹിഷ്‌കരണം പൂര്‍ണം. ബ്ലാസ്റ്റേഴ്‌സ്- ജെംഷഡ്പൂര്‍ മത്സരം കാണാനായി എത്തിയത് വിരലിലെണ്ണാവുന്ന കാണികള്‍ മാത്രം. സ്റ്റേഡിയത്തിന്റെ മുക്കാല്‍ പങ്കും ഒഴിഞ്ഞാണ് കിടന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ആഘോഷമാക്കിയ ആരാധകക്കൂട്ടങ്ങളെല്ലാം സ്‌റ്റേഡിയത്തിലെത്താതെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

സ്റ്റേഡിയത്തിലെത്തിയ ചിലരാകട്ടെ കറുത്ത തുണികൊണ്ട് മുഖംമറച്ചും കാണപ്പെട്ടു. മഞ്ഞപ്പട സ്റ്റാന്‍ഡും ഏറെക്കുറെ ശൂന്യമാണ്. സ്റ്റേഡിയത്തിന് പുറത്തും പതിവ് ആവേശം കാണാനില്ല. അങ്ങിങ്ങ് കുറച്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര ശുഷ്‌കമായ ഗ്യാലറിക്കു മുന്നില്‍ കളിക്കുന്നത്.

മത്സരത്തിന് അരമണിക്കൂര്‍ മുമ്പുള്ള ദൃശ്യം- സ്‌പോര്‍ട്‌സ്മലയാളം

ജര്‍മന്‍ ഇതിഹാസതാരം ലോതര്‍ മാത്തേവൂസും കളി കാണാന്‍ സ്‌റ്റേഡിയത്തിലുണ്ട്. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ വാര്‍ത്തയായ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടത്തെ കാണാനാകാതെ മാത്തേവൂസിന് മടങ്ങേണ്ടി വരും. കാണികള്‍ മുഖംതിരിച്ചതോടെ കളിക്കാരുടെ മുഖത്തും പതിവ് ആവേശമില്ലെന്നതും ശ്രദ്ധേയമാണ്.