SHARE

ജെംഷദ്പുരിനെതിരായ ഐ.എസ്.എൽ മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ മൂന്ന് മാറ്റങ്ങൾ. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായിരുന്നു ക്യാപ്റ്റൻ സന്ദേശ് ജിം​ഗൻ ആദ്യ ഇലവനിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിലേതുപോലെ മൂന്ന് മലയാളികൾ ഇന്നും ആദ്യ ഇലവനിലുണ്ട്.

ഗോളിയായി കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ധീരജിനെ ജെയിംസ് നിലനിർത്തി. പിൻനിരയിൽ ജിം​ഗൻ തിരിച്ചെത്തിയപ്പോൾ മുഹമ്മദ് റാക്കിപ്പ് പുറത്തായി. അനസ്, സിറിൽ കാലി, ലാകിച്ച് പെസിച്ച് എന്നിവരാണ് ജിം​ഗനൊപ്പം പിൻനിര നയിക്കുന്നത്. മധ്യനിരയിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച നിക്കോള കർമരേവിച്ച് ഇന്ന് പുറത്തിരിക്കും. സഹൽ അബ്ദുൾ സമദ്, ഹോളിചരൻ നർസാരി, സക്കീർ, കെസിറോൺ കിസീറ്റോ എന്നിവർക്കൊപ്പം സെയ്മിൻലെൻ ഡം​ഗൽ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങും

മുൻനിരിയിൽ പരിക്കിൽ നിന്ന് മോചിതനായ സ്ലാവിസ സ്റ്റൊജനോവിച്ച് തിരിച്ചെത്തി. ഇതോടെ മറ്റേജ് പോപ്ലറ്റ്നിച്ച് പകരക്കാരനായി. മലയാളി താരങ്ങളായ സി.കെ.വിനീതും, കെ.പ്രശാന്തും പകരക്കാരുടെ പട്ടികയിലുണ്ട്. കറേജ് പേക്കുസനും പകരക്കാരുടെ നിരിയിലുണ്ട്