SHARE
PAOK's forward from Argentina Facundo Pereyra reacts after missing a goal during the UEFA Europa League football match Fiorentina versus Paok, on November 6, 2014 at Florence's "Artemio Franchi" comunal stadium. AFP PHOTO / ANDREAS SOLARO (Photo credit should read ANDREAS SOLARO/AFP via Getty Images)

അടുത്ത ഐ.എസ്.എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി അർജന്റൈൻ താരം ഫാക്കുൻഡോ പെരേര കളിച്ചേക്കുമെന്ന് സൂചന. താരവുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ മുന്നേറുകയാണെന്നാണ് ​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ പെരേര ബ്ലാസ്റ്റേഴ്സിനായി കളിക്കുമെന്ന് തന്നെയാണ് സൂചന

അറ്റാക്കിങ് മിഡ്ഫീൽഡറായ പെരേര അർജന്റൈൻ സൂപ്പർ ക്ലബ് എസ്റ്റൂഡിയന്റ്സിലൂടെയാണ് കളിച്ചുതുടങ്ങിയത്. പിന്നീട് മെക്സിക്കോ, ​ഗ്രീസ്, അസർബൈജാൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിൽ ഈ 32-കരാൻ കളിച്ചു. ​ഗ്രീക്ക് ക്ലബ് പാവോക്കിനായി യൂറോപ്പാ ലീ​ഗിലും പെരേര കളിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ സൈപ്രസ് ക്ലബ് അപ്പോളോൻ ലിമാസോളിനായാണ് പെരേര കളിച്ചത്. അവർക്കായി 36 മത്സരങ്ങളിൽ നിന്ന് 13 ​ഗോളാണ് സെക്കൻഡ് സ്ട്രൈക്കറായി കൂടി കളിക്കുന്ന പെരേര നേടിയത്.

ബാർത്തലോമിയെ ഓ​ഗ്ബെച്ചെ കൂടി ക്ലബ് വിട്ടതോടെ ബ്ലാസ്റ്റേഴ്സിൽ സെർജിയോ സിഡോൻച മാത്രമാണ് ശേഷിക്കുന്ന വിദേശതാരം. നേരത്തെ കൊളംബിയൻ താരം ഓസ്വാൾഡോ ഹെന്റിക്വെസ് ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയതായിരുന്നു, എന്നാൽ കോവിഡ് ഭീതിയെത്തുടർന്ന് താരം ഇത് റദ്ദാക്കുകയായിരുന്നു,