SHARE

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ 13ാം മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. നിർണ്ണായക മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിൽ മൂന്നു വിദേശതാരങ്ങൾ മാത്രമാണുള്ളത്. പരുക്കിൻ്റെ പിടിയിലായ സൂപ്പർതാരം ദിമിറ്റർ ബർബറ്റോവ് ഈ മത്സരത്തിലും കളിക്കുന്നില്ല. മലയാളി താരം കെ പ്രശാന്ത് ആദ്യ ഇലവനിലെത്തിയതാണ് ടീമിലെ പ്രധാനമാറ്റം.

വെസ് ബ്രൌൺ, ഇയാൻ ഹ്യൂം, കറേജ് പെക്കുസൺ എന്നിവരാണ് ടീമിലെ വിദേശസാന്നിധ്യങ്ങൾ. ജംഷഡ്പൂരിനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തിയ മുന്നേറ്റതാരം  കരൺ സാഹ്നി വീണ്ടും ടീമിൽ ഇടംപിടിച്ചു. പുതുതായി ടീമിലെത്തിയ ഐസ്ലാൻഡ് സ്ട്രൈക്കർ ഗുഡ്ജോൺ ബാൽഡ്വിൽസൺ പകരക്കാരുടെ ലിസ്റ്റിലുണ്ട്. ഇയാൻ ഹ്യമാണ് ഇന്നും മുന്നേറ്റനിര നയിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് ടീം: സുഭാശിഷ് റോയ് (ഗോൾകീപ്പർ), സന്ദേശ് ജിങ്കൻ, വെസ് ബ്രൌൺ, ലാൽറുവാത്തര, മിലൻ സിംഗ്, കറേജ് പെക്കുസൺ, ജാക്കിചന്ദ് സിംഗ്, കെ പ്രശാന്ത്, സി കെ വിനീത്, കരൺ സാഹ്നി, ഇയാൻ ഹ്യൂം.