SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ എഫ്.സി.​ഗോവയെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് നിരയിൽ നിർണായക മാറ്റങ്ങൾ. കഴിഞ്ഞ മത്സരത്തിൽ കളിച്ച കോസ്റ്റ നമോയ്നേസുവും ജോർദാൻ മറെയും ഇന്ന് ടീമിലില്ല. ബെക്കാരി കോനെയും ഫാക്കുൻഡോ പെരേയ്രയും ആദ്യ ഇലവനിൽ തിരിച്ചെത്തി.

അൽബിനോ ​ഗോമസ് തന്നെയാണ് ഇന്നും ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാക്കു. റൈറ്റ് ബാക്കായി ഇന്നും സന്ദീപ് സിങ്ങും ലെഫ്റ്റ് ബാക്കായി ദെനച​ന്ദ്ര മീത്തെയുമാണ്. ബെക്കാരി കോനെയ്ക്കൊപ്പം സെന്റർ ബാക്ക് ജോഡിയായി കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ജിക്സന് സിങ്ങാകും കളിക്കു. പ്രതിരോധത്തിന് തൊട്ടുമുന്നിലായി സ്പാനിഷ് മധ്യനിരസഖ്യം വിസെന്റെ ​ഗോമസും ജുവാൻഡെയും നിലയുറപ്പിക്കും.

മലയാളി താരങ്ങളായ സഹൽ അബ്ദുൾ സഹലിനും കെ.പി.രാഹുലിനുമാകും വിങ്ങുകളുടെ ചുമതല. അറ്റാക്കിങ് മിഡ്ഫീൽഡറായി ഫാക്കുൻഡോ ഇറങ്ങും. മുന്നേറ്റത്തിൽ ​ഗാരി ഹൂപ്പർ ഒറ്റയ്ക്കാണിന്ന്. സ്ഥിരം ക്യാപ്റ്റന്മാരില്ലാത്ത സാഹചര്യത്തിൽ വിസെന്റെ ​ഗോമസാണ് ടീമിനെ നയിക്കുക. മലയാളി താരം അബ്​ദുൾ ഹക്കു, കെ.പ്രശാന്ത് എന്നിവർ പകരക്കാരുടെ നിരയിലുണ്ട്.