SHARE

പോർച്ചു​ഗീസുകാരൻ നെലോ വിം​ഗഡ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ വാർത്ത ആരാധകരിൽ അത്രയങ്ങ് ആവേശം ഉണർത്തിയിട്ടില്ല. ഈ സീസണിലടക്കം, ഏറെ പ്രതീക്ഷ പുലർത്തിയിട്ടും കളിക്കളത്തിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനാകാത്തത് ആരാധകരെ നിരാശപ്പെടുത്തി. അതിനാൽ തന്നെ വരും മത്സരങ്ങളുടെ ഫലം അറിഞ്ഞിട്ടേ പരിശീലകനെ തലോടണോ തല്ലിയോടിക്കണോയെന്ന് ആരാധകർ തീരുമാനിക്കു.

മുൻ പരിശീലകരെ അപേക്ഷിച്ച സ്വതന്ത്ര പരിശീലകനെന്ന നിലയിൽ തന്നെ ഏകദേശം നാൽപ്പത് വർഷത്തെ അനുഭവസമ്പത്ത് വിം​ഗഡയ്ക്കുണ്ട്. ഇതിൽ തന്നെ പോർച്ചു​ഗൽ, സൗദി അറേബ്യ തുടങ്ങിയ ദേശീയ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. പ്രധാന ടീമുകൾക്കൊപ്പം പകുതിയിലേറെ മത്സരങ്ങൾ വിജയിച്ചതിന്റെ ട്രാക്ക് റിക്കാർഡുമുണ്ട്. അതിനാൽ തന്നെ വിം​ഗഡയുടെ അനുഭവസമ്പത്തിൽ തർക്കമില്ല. എന്നാൽ അദ്ദേഹം ഓരോ ടീമുകളേയും പരിശീലകനായിരുന്ന കാലം വളകരെ കൗതുകമുണർത്തുന്നു.

1981-ൽ പോർച്ചു​ഗലിലെ ബെലെനെൻസിലാണ് വിം​ഗഡ ആദ്യമായി പരിശീലകനാകുന്നത്. തുടർന്നിത് 38-ാം വർഷമാണ്, ഇതിനിടയിൽ തന്നെ 25-ഓളം ടീമുകളെയാണ് പരിശീലിപ്പിച്ചത്. മിക്ക ടീമുകൾക്കുമൊപ്പം ഒരു സീസണിലധികം വിം​ഗഡ പ്രവർത്തിക്കാറില്ല. 1988 മുതൽ എട്ട് വർഷം പോർച്ചു​ഗസ് ദേശീയ ടീമിനൊപ്പം പ്രവർത്തിച്ചതാണ് ഏറ്റവും ദൈർഘ്യമേറിയ കാലം. എന്നാൽ അത് തന്നെ പോർച്ചു​ഗലിന്റെ സീനിയർ ടിം, ഒളിംപിക്ക് ടിം, അണ്ടർ 20 ടീം, അണ്ടർ 20 സഹപരിശീലകൻ എന്നിങ്ങനെ മാറിമാറിയാണ് പ്രവർച്ചിച്ചിരുന്നത്.

1996-ൽ സൗദി അറേബ്യയെ ഏഷ്യൻ ജേതാക്കളാക്കിയതും 98-ലെ ലോകകപ്പിന് യോ​ഗ്യത നേടിക്കൊടുത്തതും വിം​ഗഡയുടെ മികവാണ്. എന്നാൽ ആ ഒരു വർഷം മാത്രമാണ് അദ്ദേഹം സൗദിക്കൊപ്പമുണ്ടായിരുന്നു. പരിശീലകരെ നിലനിർ‍ത്തുന്നതിൽ പരാജയപ്പെടുന്ന ക്ലബാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഇതുവരെയുള്ള ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പം സീസൺ തുടർന്ന പരിശീലകരില്ല. ഒരു വർഷത്തിലേറെ ടീമിനൊപ്പം തുരാത്ത വിം​ഗഡ, ഒരു വർഷം മാത്രം പരിശീലകൻ വാഴുന്ന ബ്ലസ്റ്റേഴ്സിൽ എത്തുമ്പോൾ ഇരുവരുടേയും ചരിത്രം തിരുത്തുമോ എന്ന് കണ്ടറിയാം