SHARE

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ മുഹമ്മദ് റഫീഖ് സ്ഥാനം രാജിവെക്കുന്നു. കഴിഞ്ഞ മൂന്ന് വർഷ കാലം ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ ഓഫ് ഫുട്ബോൾ സ്ഥാനം കൈകാര്യം ചെയ്ത ശേഷമാണ് മുഹമ്മദ് റഫീഖ് സ്ഥാനം രാജിവെക്കുന്നത്. ഈ കാലയളവിനുള്ളിൽ അനേകം യുവ താരങ്ങളെ ടീമിലേക്ക് എത്തിച്ചതുൾപ്പെടെ പല സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ട് നടപ്പിലാക്കിയ ശേഷമാണ് റഫീഖ് മടങ്ങുന്നത്.

കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി ഡയറക്ടർ പോസ്റ്റിലേക്ക് ഒഡീഷ എഫ്.സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ സ്ഥാനം ഏറ്റെടുത്തു. അക്കാദമി പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് റജാഹ് റിസ്‌വാനെ ബ്ലാസ്റ്റേഴ്‌സ് നിയമിച്ചിരിക്കുന്നത്. മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജർ കൂടെയായിരുന്നു കോഴിക്കോട് സ്വദേശിയായ റജാഹ് റിസ്‌വാൻ.