SHARE

ഐ.എസ്.എൽ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമയും പ്രമുഖ വ്യവസായിയുമായ നിമ്മ​ഗാദ പ്രസാദ് യൂറോപ്യൻ രാജ്യമായ സെർബിയയിൽ പോലീസ് അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ. വിവിധ തെലും​ഗ് പത്രങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സെർബിയയുടെ തലസ്ഥാനമായ ബെൽ​ഗ്രേഡിൽ വെച്ചാണ് അറസ്റ്റ് നടന്നതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.

2008-ൽ ആന്ധ്രയിൽ പ്രസാദും യു.എ.ഇയിലെ റാസൽ ഖൈമ കേന്ദ്രമായ കമ്പനിയും ചേർന്ന് തുടങ്ങിവെച്ച വ്യവസായ പാർക്ക് പദ്ധതിയുടെ പേരിലുള്ള പരാതിയിലാണ് പ്രസാദ് അറസ്റ്റിലായത്. ഈ പദ്ധതിയിൽ പ്രസാദ് തട്ടിപ്പ് നടത്തിയെന്നും അതേത്തുടർന്ന് തങ്ങൾക്ക് നഷ്ടമുണ്ടായെന്നുമുള്ള അറബ് കമ്പനിയുടെ പരാതി ലഭിച്ചതോടെയാണ് സെർബിയിയൽ വിനോദയാത്രയിലായിരുന്ന പ്രസാദ് അറിസ്റ്റിലായത്.

പ്രസാദിനെ മോചിപ്പക്കാൻ കേന്ദ്ര തലത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ട്. അതേസമയം തന്നെ ഇതേ കേസിൽ ആന്ധ്ര മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡിക്ക് നേരേയും ആരോപണം ഉയർന്നതാണ്.