SHARE

കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ മഴ പെയ്യിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പോര്‍ട്ട് ട്രസ്റ്റിനെയാണ് 7-1ന് ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീം നാണംകെടുത്തിയത്. ഗ്രൂപ്പ് ബിയില്‍ മഞ്ഞപ്പട ഇത്ര വലിയ സ്‌കോറിന് ജയിക്കുന്നത് ആദ്യമായാണ്. പോര്‍ട്ട് ട്രസ്റ്റിന്റെ ഹോംഗ്രൗണ്ടായ വെളി ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഏഴു താരങ്ങളാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

അഫ്ദാല്‍ (14), ഷൈബര്‍ലോങ് (40) സഹല്‍ (45), സുഹൈല്‍ (51), സോനം (81), സുരജ് (82) റകിപ് (90) എന്നിവരാണ് ലക്ഷ്യം കണ്ടത്. കെ.എന്‍. ആകാശിന്റെ വകയായിരുന്നു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ആശ്വാസ ഗോള്‍. കെഎപിഎല്ലില്‍ കളിച്ച കളികളിലൊന്നും ജയിക്കാത്ത ടീമാണ് പോര്‍ട്ട് ട്രസ്റ്റ്. ഇത്തവണ ലീഗിന് തൊട്ടുമുമ്പ് മാത്രമാണ് ടീം പരിശീലനം തുടങ്ങിയത്.