SHARE

യു.എ.ഇയിൽ നടന്നിരുന്ന പ്രീ സീസൺ പര്യടനം കേരളാ ബ്ലാസ്റ്റേഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ചു. സംഘാടകരുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് പര്യടനം അവസാനിപ്പിച്ചത്. ക്ലബ് അധികൃതർ ഇക്കാര്യം സ്ഥിരികരിച്ചു. ബ്ലാസ്റ്റേഴ്സ് യു.എ.ഇ.പര്യടനം അവസാനിപ്പിക്കുന്നുവെന്ന് നേരത്തെ സ്പോർട്സ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മാസം ആദ്യമാണ് ബ്ലാസ്റ്റേഴ്സ് യു.എ.ഇയിൽ എത്തിയത്. അവിടെയുള്ള ക്ലബുമായി ഒരു മത്സരവും കളിച്ചിരുന്നു. ഇതിനിടയിൽ ടീമിന്റെ സംഘാടരായ മിച്ചി സ്പോർട്സിനെതിരെ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണിപ്പോൾ പത്ത് ദിവസം പോലും തികയും മുമ്പ് ടീമിന്റെ നാട്ടിലേക്കുള്ള മടക്കം. പ്രീ സീസണിൽ തുടർന്നുള്ള തയ്യാറെടുപ്പുകളും മത്സരങ്ങളും കൊച്ചിയിൽ നടക്കും

സംഘാടകരായ മിച്ചി സ്പോർട്സ് കരാർ പ്രകാരമല്ല പ്രവർത്തിച്ചതെന്നും, ഏറ്റിരുന്ന പല കാര്യങ്ങളും നടപ്പാക്കിയില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്. ആരാധകരുടേയും മറ്റ് ക്ലബുമായി അടുത്തുനിന്നവരുടേയുമിടയിൽ ബ്ലാസ്റ്റേഴ്സിന് ചീത്തപ്പേരുണ്ടാക്കാൻ ഇവർ ശ്രമിച്ചെന്നും ക്ലബ് ആരോപിക്കുന്നു