SHARE

കഴിഞ്ഞ രണ്ട് സീസണുകളിൽ നേരിട്ട കനത്ത തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊള്ളാൻ ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സിൽ. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി സ്പാനിഷ് താരങ്ങളെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്

ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് ഡച്ച് പരിശീലകനായ എൽസോ ഷറ്റോറിയിലാണ്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്നു ഷറ്റോറി. നോർത്ത് ഈസ്റ്റിനെ ആദ്യമായി ഐ.എസ്.എൽ പ്ലേഓഫിലെത്തിച്ച പരിശീലകനെന്ന നേട്ടവും ഷറ്റോറിക്ക് അവകാശപ്പെട്ടതാണ്. ഷറ്റോറിയുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ ചർച്ചകളിലാണെന്ന് ​ഗോൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് അധികൃതർ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചില്ലെന്നും അവർ പറയുന്നു

നോർത്ത് ഈസ്റ്റിന്റെ പ്രകടത്തിന് പുറമെ നേരത്തെ ഇന്ത്യൻ ക്ലബുകളെ പരിശീലപ്പിച്ചിട്ടുണ്ടെന്നതും ഷറ്റോറിക്ക് അനകൂല ഘടകമാണ്. നേരത്തെ പൂനെ സിറ്റി പരിശീലകൻ ഫിൽ ബ്രൗണിനെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കം പാളിപ്പോയി.