SHARE

ഐ.എസ്.എൽ ഏഴാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റഴ്സിലേക്ക് ഒരു യുവതാരം കൂടിയെത്തുന്നു. മിസോറം സ്വദേശിയായ ലാല്‍തംഗ ഖോള്‍ഹ്രിങ്ങാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പ്യൂട്ടിയ എന്നറിയപ്പെടുന്ന ഈ 22 കാരൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് വരുന്നത്.

സെൻട്രൽ മിഡ്ഫീൽഡറായും വിങ്ങറായും കളിക്കുന്ന പ്യൂട്ടിയ മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച പ്യൂട്ടിയ അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി.

-Advertisement-

2017-ലാണ് നോർത്ത് ഈസറ്റ് പ്യൂട്ടിയയെ സ്വന്തമാക്കുന്നത്. എന്നാൽ അതേ സീസണിൽ തന്നെ താരത്തെ ഐ-ലീ​ഗ് ക്ലബ് ഐസോൾ എഫ്.സിക്ക് ലോണിൽ നൽകി.പിന്നീട് 2018-19 സീസണിലാണ് പ്യൂട്ടിയ നോർത്ത് ഈസ്റ്റിലേക്ക് തിരിച്ചിതെത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി പ്യൂട്ടിയ കളത്തിലിറങ്ങിയത്.

ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമിൽ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതും ഈ ടീമിൽ ചേരുന്നതിനു പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ് . ഞങ്ങളുടെ ടീം വർക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാൽ, ഐ‌എസ്‌എൽ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, ട്രാൻസ്ഫർ പൂർത്തിയാക്കിയ പ്യൂട്ടിയ പറഞ്ഞു. “

പ്യൂട്ടിയ ഇന്നത്തെ തലമുറ ഫുട്ബോള്‍ താരങ്ങളുടെ ഭാഗമാണ്. ഇടത് കാല്‍ കൊണ്ട് കളിക്കുന്ന പ്യൂട്ടിയ മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളിലിം, സെന്‍ററിലും ഔട്ട്‍വൈഡിലും കഴിവ് പുറത്തെടുക്കുന്ന താരമാണ്. എല്ലാത്തിനുമുപരി സാങ്കേതികത്തികവുള്ള താരവുമാണ്. പ്യൂട്ടിയ ടീമിന് ഒരു മുതല്‍ക്കൂട്ടാണെന്ന് മാത്രമല്ല ക്ലബിനൊപ്പം, താരത്തിന് മികച്ച ഭാവിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, ബ്ലാസ്റ്റേഴ്സ് സഅസിസ്റ്റന്‍റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു