SHARE

സെർബിയൻ മധ്യനിരതാരം നിക്കോള കർമരേവിച്ച് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തി. ടീമിലെ ഏഴാമത്തേയും അവസാനത്തേയും വിദേശതാരമായാണ് കർമരേവിച്ച് എത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഫെയ്സ്ബുക്ക് പേജിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മൂന്നാമത്തെ സെർബിയൻ താരമാണ് കർമരേവിച്ച്. ഫറവോ ദ്വീപിലെ ക്ലബായ വെസ്റ്ററിൽ‍ നിന്നാണ് കർമരേവിച്ച് കേരളത്തിലെത്തുക. ഇരുപത്തിയാറുകരാനായ കർമരേവിച്ച് നേരത്തെ സെർബിയയിലേയും ​ഗ്രീസിലേയും സ്വീഡനിലേയും ക്ലബുകളിൽ കളിച്ചിട്ടുണ്ട്. സെർബിയയുടെ അണ്ടർ 19-അണ്ടർ 21 ടീമുകളിലും കർമരേവിച്ച് കളിച്ചിട്ടുണ്ട്.

സെർബിയൻ താരങ്ങൾ തന്നെയായ സ്ലവിസ സ്റ്റൊജനോവിച്ച്, നെമാൻജ പെസിച്ച്, സ്ലൊവേനിയൻ താരം മറ്റേജ് പോപ്ലാറ്റ്നിക്ക്, ഫ്രഞ്ച് താരം സിറിൽ കാലി, ഉ​ഗാണ്ടൻ താരം കെസിറോൺ കിസീറ്റോ, ഘാന താരം കറേജ് പേക്കുസൻ എന്നിവരാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിലുള്ള വിദേശ താരങ്ങൾ.