SHARE

ചെന്നൈയ്ന്‍ എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മൂന്നു മലയാളികള്‍. ആദ്യ ഇലവനില്‍ അനസ് എടത്തൊടികയും സക്കീറും, സഹല്‍ അബ്ദുള്‍ സമദും കളിക്കും. ധീരജ് സിംഗാണ് വലകാക്കുന്നത്. സഹല്‍ അബ്ദുള്‍ സമദ് ഫസ്റ്റ് ഇലവനിലെത്തിയപ്പോള്‍ സി.കെ. വിനീതിനെ പരിഗണിച്ചില്ല. കെസിറോണ്‍ കിസീറ്റോയും സിറില്‍ കാലിയും ടീമിലുണ്ട്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയ്‌ന്റെ കാര്യം ഇതിലും കഷ്ടമാണ്. എട്ടു കളിയില്‍ നിന്ന് ആകെ നേടിയത് വെറും നാലു പോയിന്റാണ്. ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിച്ചില്ലെങ്കില്‍ പ്ലേഓഫ് സ്വപ്നങ്ങള്‍ അന്യമാകും. ജയിച്ചാല്‍ തന്നെ കാര്യങ്ങള്‍ അനുകൂലമാകാന്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങളും നോക്കേണ്ടിവരും.