SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് കെ.പി.രാഹുലും ജീക്സൻ സിങ്ങും. ഇതുവരെ മൂന്ന് ​ഗോളുകളാണ് രാഹുൽ നേടിയത്. ജീക്സനാകട്ടെ സെൻട്രൽ മിഡ്ഫീൽഡർ സെന്റർ ബാക്ക് പൊസിഷനുകളിൽ തിളങ്ങി കൈയ്യടി നേടി.

സീസണിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് മുന്നേറാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ബുധനാഴ്ച ജെംഷദ്പുർ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എന്നാൽ ഈ മത്സരത്തിനിറങ്ങുമ്പോൾ, രാഹുലിന്റേയും ജീക്സന്റേയും സേവനം ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല. ഇരുവരും സസ്പെൻഷനിലാണെന്നതാണ് ഇതിനു കാരണം. നാല് മഞ്ഞക്കാർഡുകൾ ഇരുവരും കണ്ടതോടെയാണിത്. എന്നാൽ ഇവരുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ ബാധിക്കില്ലെന്നാണ് പരിശീലകൻ കിബു വിക്കുന പറയുന്നത്.

തീർച്ചയായും ഇരുവരുടേയും സേവനം മിസ് ചെയ്യും, എന്നാലും പതിനൊന്ന് പേരുമായി തന്നെയാണ് ഞങ്ങൾ ഇറങ്ങുക, ​ഗോവയ്ക്കെതിരെ കളിക്കാതിരുന്ന ചില താരങ്ങൾ പരുക്ക് ഭേദമായി തിരിച്ചെത്തും, ഒപ്പം കളിക്കാൻ അവസരം കാത്തിരിക്കുന്ന താരങ്ങൾ സൈഡ് ബെഞ്ചിലുമുണ്ട്, കിബു പറഞ്ഞു.