SHARE

ഐഎസ്എൽ ആറാം സീസണിൽ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് കളികൾക്കായുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു. ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേടിഎം, പേടിഎം ഇൻസൈഡർ എന്നിവയുടെ ഉടമസ്ഥത കയ്യാളുന്ന വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ  ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളികളായി തുടരുന്നു.

ആരാധകർക്ക് ഇപ്പോൾ പേയ്‌ടിഎം, ഇൻസൈഡർ.ഇൻ എന്നിവയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മത്സരങ്ങളുടെ  ടിക്കറ്റുകൾ വാങ്ങാം. ഗാലറികൾക്ക് 250 രൂപ മുതൽ വി‌ഐ‌പി ടിക്കറ്റുകൾക്ക് 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ,

North Gallery INR 250, South Gallery INR 250, East Gallery INR 300, West Gallery INR 300, Block B INR 500, Block D INR 500, Block A INR 850, Block C INR 850, Block E INR 850, VIP INR 2000.

സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ സൗകര്യാർത്ഥം സീസൺ 5 ന് സമാനമായ രീതിയിൽ എല്ലാ ഓൺലൈൻ ടിക്കറ്റുകളുടെയും എൻട്രി ‘പേപ്പർലെസ്സ്’ ആയിരിക്കും. ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയ ഒരു ആരാധകൻ ഇനി നീണ്ട നിരകളിൽ കാത്തിരിക്കേണ്ടതില്ല മറിച്ച് ഓൺലൈനിൽ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും ഒരു ഇ-ടിക്കറ്റ് ലഭ്യമാകും. എൻട്രി ഗേറ്റിൽ ഇ-ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഒരു ആരാധകന് വളരെ എളുപ്പത്തിൽ മത്സരം കാണാൻ കഴിയും.  എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ, സ്റ്റേഡിയത്തിൽ പ്രവേശിക്കുവാനായി  സാധുവായ ഒരു ഐഡി കാർഡ് ഓരോ ആരാധകനും കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്.

ഓൺലൈൻ ടിക്കറ്റ് ലിങ്കുകൾ: ഇൻസൈഡർ: https://insider.in/isl-kerala-blasters-fc/articleപേടിയം: https://paytm.com/events/kochi/football