SHARE

ഐ.എസ്.എൽ ഏഴാം സീസണിലെ ഉദ്ഘാടനമത്സരത്തിൽ എ.ടി.കെ മോഹൻ ബ​ഗാനെ നേരിടാൻ കിടിലൻ ടീമുമായി കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് മലയാളികളടങ്ങുന്ന ആദ്യ ഇലവനാണ് പരിശീലകൻ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചതുപോലെ സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ കെ.പ്രശാന്തിന്റെ ഉൾപ്പെടുത്തൽ അപ്രതീക്ഷിതമാണ്.

അൽബിനോ ​ഗോമസാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾവല കാക്കുന്നത്. പ്രതിരോധനിരയിൽ കോസ്റ്റാ നമോയ്നേസുവും ബെക്കാര കോണെയും സെന്റർ ബാക്ക് ജോഡിയാകും. ജെസ്സൽ കാർനെയ്റോ ലെഫ്റ്റ് ബക്കായി കളിക്കുന്നോൾ പ്രശാന്തിന്റെ ഉൾപ്പെടുത്തൽ റൈറ്റ് ബാക്ക് പൊസിഷനിലേക്കാണ്. നിഷു കുമാറിന് പകരമാണ് പ്രശാന്ത് ടീമിൽ ഇടം നേടിയത്.

സെൻട്രൽ മിഡ്ഫീൽഡർമാരായി സ്പാനിഷ് ജോഡി സെർജിയോ സിഡോഞ്ചയും വിസെന്റെ ​ഗോമസും ഇറങ്ങും. യുവതാരങ്ങളായ നോങ്ഡമ്പാ നവോറവും റിത്വിക് ​ദാസും വിങ്ങർമാരായി ഇറങ്ങും. അറ്റാക്കിങ് മിഡ്ഫീൽഡറായി സഹലിനെയാണ് നിയോ​ഗിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ചുമതല ഇം​ഗ്ലീഷ് താരം ​ഗാരി ഹൂപ്പറിനാണ്. സിഡോയാണ് ഇന്നത്തെ മത്സരത്തിൽ ക്യാപ്റ്റൻ ആംബാൻഡ് അണിയുക

എ.ടി.കെയുടെ ആദ്യ ഇലവനിൽ മുൻ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കൂടിയായ സന്ദേശ് ജിം​ഗനുണ്ട്. അതേസമയം ഓസ്ട്രേലിയൻ മുന്നേറ്റതാരം ഡേവിഡ് വില്യംസ് ആദ്യ ഇലവനിലില്ല.