SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനായി കേരളാ ബ്ലാസ്റ്റേഴ്സ് സംഘം ​ഗോവയിലെത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് വിമാനം കയറിയ ടീം രാത്രിയോടെയാണ് ​ഗോവയിലെത്തിയതെന്നാണ് സൂചനകൾ. ടീം ​ഗോവയിലെത്തിയതായി തന്റെ ട്വീറ്റിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് താരം ചെൻചോ ജ്യെൽഷൻ സ്ഥിരീകരിച്ചു.

​​ഗോവയിലെത്തുന്ന ടീം എട്ട് ദിവസത്തെ ക്വാറന്റീൻ പൂർത്തിയിക്കയശേഷമെ ഐഎസ്എൽ ബയോബബിളിൽ പ്രവേശിക്കു. എന്നാൽ ബ്ലാസ്റ്റേഴ്സ് നാളെ ഒരു പ്രീ സീസൺ മത്സരം കളിച്ചശേഷമെ ക്വാറന്റീനിൽ പ്രവശിക്കു. നാളെ എഫ്സി ​ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരമെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ നേരത്തെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ടീം ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല.

ക്വാറന്റീൻ പൂർത്തിയാക്കിയശേഷം നവംബർ ഒന്നിനോ, രണ്ടിനോ ഒരു പ്രീ സീസൺ മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളിക്കാൻ സാധ്യതയുണ്ടെന്നും മാർക്കസ് അറിയിച്ചിരുന്നു. നവംബർ 19-നാണ് ഇക്കുറി ഐഎസ്എൽ തുടങ്ങുക. ഉ​ദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബ​ഗാനെയാണ് നേരിടുന്നത്.