SHARE

പ്രതിഭയുള്ള താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 2 മുതല്‍ മെയ് 31 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാ ഫോം കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്, സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്-3104, സെക്കന്‍ഡ് ഫ്‌ളോര്‍, ജവഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം, എറണാകുളം, പിന്‍ -682017 എന്ന അഡ്രസിലേക്കാണ് അയക്കേണ്ടത്. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയും മാസത്തിലുള്ള ഫീസ് 1500 രൂപയുമാണ്. ആഴ്ച്ചയില്‍ മൂന്നു തവണയാണ് പരിശീലക സെഷനുകള്‍ ഉണ്ടായിരിക്കുന്നത്. ഒരു ജോഡി ജേഴ്‌സിയും ഷോര്‍ട്‌സും ബുട്ടുകളും ക്യാമ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ലഭിക്കും.

ഐ എസ് എല്‍ നാലാം സീസണില്‍ ആറാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയെ നേരിടാനൊരുങ്ങുകകയാണ്. ഏപ്രില്‍ ആറിനാണ് മത്സരം. ഐ എസ് എല്‍ ലീഗ് റൗണ്ടില്‍ പുറത്തായ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പ് നിര്‍ണ്ണായകമാണ്.