SHARE

എടികെയെ അവരുടെ തട്ടകത്തില്‍ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പന്തുതട്ടും മുമ്പേ മേല്‍ക്കൈ. എടികെയുടെ പ്രമുഖ താരങ്ങള്‍ക്കൊക്കെ പരിക്ക് പറ്റിയതാണ് മഞ്ഞപ്പടയ്ക്ക് ഗുണകരമായിരിക്കുന്നത്. അഞ്ച് വിദേശ കളിക്കാര്‍ മാത്രമെ എടികെയുടെ നിരയില്‍ കളിക്കാന്‍ കഴിയുന്നവരായി ശേഷിക്കുന്നുള്ളു. സുവര്‍ണ താരമാകുമെന്നു വിശേഷിപ്പിച്ച റോബി കീന്‍, പോര്‍ച്ചുഗീസ് മിഡ് ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സില്‍ നിന്നുള്ള മറ്റൊരു മിഡ്ഫീല്‍ഡര്‍ ഡേവിഡ് കോട്ടേറില്‍ എന്നിവര്‍ക്ക് ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ പരുക്കുമൂലം കളിക്കാനാവില്ല.

എടികെ 13 മത്സരങ്ങള്‍ കളിച്ചതില്‍ ആകെ മുന്നു മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. രണ്ടെണ്ണത്തില്‍ സമനിലയിലും കളി പൂര്‍ത്തിയാക്കി. (കേരള ബ്ലാസ്റ്റേഴ്‌സിനോടും ജാംഷെഡ്പൂരിനെതിരെയും ആദ്യപാദത്തില്‍) എഴ് മത്സരങ്ങള്‍ തോറ്റു. ഇനി ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ മൊത്തം 27 പോയിന്റ് ആകും. ഈ നിലയില്‍ എത്തിയാല്‍ മാത്രമെ എടികെയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. ടെഡി ഷെറിങ്ഹാം പോയശേഷം ചുമതല എറ്റെടുത്ത ഇടക്കാല കോച്ച് ആഷ്‌ലി വെസ്റ്റ് വുഡിനും എടികെയെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. വെസ്റ്റ്‌വുഡിന്റെ കീഴില്‍ കളിച്ച മൂന്നു മത്സരങ്ങളിലും എടികെ തോറ്റു.

ജനുവരി 12നാണ് എ.ടി.കെ ഒടുവില്‍ ജയിച്ചത്, നോര്‍ത്ത് ഈസ്റ്റിനെതിരെ (10). അതിനുശേഷം പൂനെ സിറ്റിയോട് 0-3നും ചെന്നൈയിനോട് 1-2നും ജാംഷെഡ്പൂരിനോട് 0-1നും ബെംഗ്‌ളുരുവിനോട് 0-2നും തോറ്റു. ഈ സീസണില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റ എക ടീമും എ.ടി.കെയാണ്. ഞങ്ങള്‍ക്ക് ഇപ്പോഴും പോരാടിയാല്‍ നേടാനുള്ള സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ 27 പോയിന്റ് ആകും. ചെറിയ ഒരു പ്രതീഷയാണ് അത് നല്‍കുന്നത്. ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ വേണ്ടി കളിക്കാര്‍ കരാര്‍ നീട്ടുന്നതിനു താല്‍പ്പര്യമെടുക്കുകയാണെന്ന സൂചനയും ആഷ്‌ലി വെസ്റ്റ്‌വുഡ് പത്രസമ്മേളനത്തില്‍ നല്‍കി. അതേസമയം, ബ്ലാസ്റ്റേഴ്‌സ് നിരയിലും ചെറിയ ചില പരിക്കുകള്‍ വലയ്ക്കുന്നുണ്ട്.