SHARE

കേരളാബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കാഴ്ച വെക്കുന്ന മോശംപ്രകടനങ്ങളെത്തുടർന്ന് പരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കാണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെ സംഭവത്തിൽ മനസ് തുറന്ന് ജെയിംസ് തന്നെ രംഗത്തെത്തി. താനും ഒരു കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകനാണെന്നും തങ്ങൾ ആഗ്രഹിക്കാത്ത കാര്യം പ്രിയപ്പെട്ട ടീം ചെയ്യുമ്പോൾ ആരാധകർ നിരാശരാകുന്നതിൽ കുറ്റംപറയാനാകില്ലെന്നും ജെയിംസ് പറയുന്നു. അതേ സമയം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഏറ്റവും മികച്ചതെന്ന കാര്യത്തിൽ ജെയിംസിന്‌ സംശയമൊന്നുമില്ല.

“ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ എല്ലാ മത്സരങ്ങളും ജയിക്കുകയാണ് എന്റെ ലക്ഷ്യം. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയും, കാരണം താനും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകനാണ്. ടീം മോശമായി കളിക്കുമ്പോൾ അവരുടെ മത്സരങ്ങൾ കാണുകയെന്നത് അത്ര സുഖമുള്ള കാര്യമല്ല. എന്നാൽ ഈ ടീമിന് തിരിച്ചുവരാനാകുമെന്നാണ് താൻ കരുതുന്നത്”. ജെയിംസ് പറഞ്ഞു.