SHARE

സീസണു മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഉജ്ജ്വല വിജയം നേടി ബ്ലാസ്‌റ്റേഴ്‌സ്, എതിരാളികളായ സൗത്ത് യുണൈറ്റഡ് എഫ്‌സിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. 30-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സൗത്ത് യുണൈറ്റഡിന്റെ മഗേഷ് സെല്‍വ ഗോളാക്കി മാററിയപ്പോള്‍ ഒന്നു പകച്ച ബ്ലാസ്റ്റേഴ്‌സിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് പിന്നീട് കണ്ടത്.

രണ്ടാം പകുതിയില്‍ 20 മിനിറ്റുകള്‍ക്കിടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകളും നേടിയത്. 60-ാം മിനിറ്റില്‍ ഹരിചരണ്‍ നര്‍സാരിയാണ് ആദ്യഗോളടിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. തുടര്‍ന്ന് 69-ാം മിനിറ്റിലും 79-ാം മിനിറ്റിലും എതിരാളികളുടെ വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. സാമുവേല്‍ ലാല്‍മുവാന്‍പുയിയ ,ജിയെന്നി സ്യുവെര്‍ലൂണ്‍ എന്നിവരുടെ വകയായിരുന്നു ഗോളുകള്‍.

-Advertisement-

പനമ്പള്ളി നഗറിലെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഇരുടീമുകള്‍ക്കും പരിശീലകസംഘാങ്ങള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.. മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.