SHARE

ഇന്ത്യന്‍ ആരോസിനെതിരെ നടക്കുന്ന സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ബ്ലാസ്‌റ്റേഴ്‌സ് ലൈനപ്പ് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, സക്കീര്‍ മുണ്ടംപാറ എന്നവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. നെമാഞ്ച ലാകിച്ച് പെസിച്ച്, സ്ലാവിസ സ്റ്റൊയനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക്, കെസിറോൺ കിസീറ്റോ എന്നിവരാണ് ആദ്യ ഇലവനിലുള്ള വിദേശതാരങ്ങള്‍.

ബ്ലാസ്റ്റേഴ്‌സ് ടീം: ധീരജ് സിംഗ്, ലാകിച്ച് പെസിച്ച്, സ്ലാവിസ സ്റ്റൊയനോവിച്ച്, ലെന്‍ ഡൂംഗല്‍, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക്, അനസ് എടത്തൊടിക, കെസിറോണ്‍ കിസീറ്റോ, സഹല്‍ അബ്ദുല്‍ സമദ്, സന്ദേശ് ജിങ്കന്‍, സക്കീര്‍ മുണ്ടംപാറ, പ്രീതംകുമാര്‍.