SHARE

ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്റ്റിൻഡീസ് ടീമുമായി നടക്കുന്ന രണ്ട് ദിന പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ബോർഡ് പ്രസിഡന്റ്സ് ഇലവൻ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശി മുന്നേറുന്ന അവർ, ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോൾ 248/4 എന്ന നിലയിലാണ്.

മത്സരത്തിൽ ടോസ് നേടിയ ബോർഡ് പ്രസിഡന്റ്സ് ഇലവൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. യുവസൂപ്പർ താരം പ്രിഥ്വി ഷായും, മയങ്ക് അഗർവാളും ചേർന്നാണ് പ്രസിഡന്റ്സ് ഇലവന്റെ ബാറ്റിംഗ് ഓപ്പൺ ചെയ്തത്‌. ഷാ എട്ട് റൺസെടുത്തും, പിന്നാലെ ഹനുമ വിഹാരി 3 റൺസുമെടുത്തും വേഗം പുറത്തായെങ്കിലും ഒരു വശത്ത് മയങ്ക് അഗർവാൾ തകർത്തടിച്ച് മുന്നേറി.

111 പന്തിൽ 90 റൺസെടുത്ത് അഗർവാൾ തന്റെ സമീപകാല ഫോം ആവർത്തിച്ചപ്പോൾ പ്രസിഡന്റ്സ് ഇലവൻ സ്കോർ അതിവേഗം കുതിച്ചുകയറി. ഇതിനിടയിൽ നായകൻ കരുൺ നായർ 29 റൺസെടുത്ത് പുറത്തായി. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 54 പന്തിൽ 54 റൺസോടെ കരുൺ നായറും, 49 റൺസുമായി ബാവ്നെയുമാണ് ക്രീസിലുള്ളത്. വെസ്റ്റിൻഡീസിനായി‌ ഷാനോൺ ഗബ്രിയേൽ രണ്ട് വിക്കറ്റും, ഷെർമാൻ ലെവിസ്, ദേവേന്ദ്ര ബിഷു എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തിയിട്ടുണ്ട്.