SHARE

ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻസ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ‌ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ പരിക്ക് മൂലം രോഹിതിന് ഈ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു വാർത്ത.‌ എ‌ന്നാൽ ജിമ്മിൽ പരിശീലിക്കുന്ന ചിത്രം താരം തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പരിക്കിൽ നിന്ന് അദ്ദേഹം മോചിതനായെന്ന് സൂചനകൾലഭിച്ചത്.

നേരത്തെ ന്യൂസിലൻഡിൽ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിതിന്റെ തുട മസിലിനായിരുന്നു‌ പരിക്കേറ്റത്‌. ഇതേത്തുടർന്ന് പിന്നാലെ നടന്ന ഏകദിന പരമ്പര നഷ്ടമായ രോഹിതിന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കളിക്കാനാവില്ല. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ താരം തിരിച്ചുവരവ് നടത്തും.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലുള്ളത്. മാർച്ച് 12 ന് ധർമ്മശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം. മാർച്ച് അവസാനം ആരംഭിക്കുന്ന ഇന്ത്യൻപ്രീമിയർ ലീഗിന് മുന്നോടിയായി രോഹിത് പരിക്കിൽ നിന്ന് തിരിച്ചെത്തുന്നത് ആരാധകർക്കും വലിയ ആശ്വാസം നൽകുന്നുണ്ട്.