SHARE

പ്രീമിയര്‍ ലീഗില്‍ റഫറിക്കെതിരെ പരാതി. റഫറി ജോനാഥന്‍ മോസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബോണ്‍മൗത്ത് ക്ലബ്ബാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലെ സംഭവങ്ങളാണ് പരാതിക്കാധാരം.

മത്സരത്തിനിടെ റഫറിയെടുത്ത തീരുമാനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളുമാണ് ബോണ്‍മൗത്ത് താരങ്ങളെ ചൊടിപ്പിച്ചത്. റഫറിക്കെതിരെ നേരത്തെ ബോണ്‍മൗത്ത് താരം ഡാന്‍ ഗോസിലിംഗ് രംഗത്തു വന്നിരുന്നു. മത്സരത്തില്‍ ഒരു ബഹുമാനവും മോസ് തങ്ങള്‍ക്ക് നല്‍കിയില്ലെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം,

-Advertisement-

റഫറിയുടെ തീരുമാനങ്ങള്‍ തങ്ങള്‍ക്കെതിരായിരുന്നുവെന്നും തങ്ങളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി. ഒരു ബഹുമാനവുമില്ലാതെ നിങ്ങള്‍ തരം താഴ്ത്തല്‍ നേരിടുന്ന ക്ലബ്ബല്ലെയെന്ന് മോസ് ചോദിച്ചതായി ഗോസിലിഗ് ആരോപിച്ചിരുന്നു. മോസ് പ്രീമിയര്‍ ലീഗിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ 2-1 നു ബോണ്‍മൗത്ത് പരാജയപ്പെട്ടിരുന്നു. നിലവില്‍ 19-ാം സ്ഥാനത്തുള്ള ക്ലബ്ബ് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നുണ്ട്.

പ്രമീയര്‍ ലീഗില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ആളാണ് മോസ് . പലപ്പോഴും ആരാധകരുടെ രോക്ഷത്തിനിരയായിട്ടുള്ള റഫറിയാണ് ഇദ്ദേഹം. പരാതി സംബന്ധിച്ച് പ്രീമിയര്‍ ലീഗ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല