SHARE

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ സച്ചിൻ ടെണ്ടുൽക്കറിനെതിരെ മികച്ച റെക്കോർഡുള്ള ബോളർമാരിലൊരാളാണ് മുൻ ഓസ്ട്രേലിയൻ സ്റ്റാർ പേസർ ബ്രറ്റ് ലീ. സച്ചിനെ 14 തവണ പുറത്താക്കിയിട്ടുള്ള ലീ ഇപ്പോളിതാ ഇന്ത്യൻ ഇതിഹാസത്തിനെതിരെ പന്തെറിയുമ്പോളുണ്ടായിരുന്ന ആവേശം വെളിപ്പെടുത്തിയിരിക്കുന്നു.

സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുന്നത് എല്ലായ്പ്പോളും തന്നെ ആവേശ ഭരിതനാക്കിയിരുന്നുവെന്നാണ് ലീ പറയുന്നത്. സച്ചിനെതിരെ പന്തെറിയുമ്പോൾ താൻ തന്റെ പരമാവധി മികവിലെത്തിയിരുന്നതായും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ലീ.

-Advertisement-

ലീയുടെ വാക്കുകൾ ഇങ്ങനെ, ” സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിഞ്ഞിരുന്നത് എന്നെ ശരിക്കും ത്രില്ലടിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ചയാൾക്കെതിരെ കളിക്കുമ്പോൾ നമ്മളും നമ്മളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്‌. അത് കൊണ്ടു തന്നെ അദ്ദേഹത്തിനെതിരെ കളിക്കുമ്പോളൊക്കെ എന്റെ എല്ലാ മികവും പുറത്തെടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു‌.‌ “ഓസീസ് ഇതിഹാസം പറഞ്ഞു നിർത്തി‌.