SHARE

മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബ്രാഡ് ഹാഡിനെ തങ്ങളുടെ സഹപരിശീലകനായി നിയമിച്ച് ഐപിഎൽ ടീം സൺ റൈസേഴ്സ് ഹൈദരാബാദ്. ഇന്നാണ് ഇക്കാര്യം ഹൈദരാബാദ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യ പരിശീലക‌ൻ ട്രെവർ ബെയ്ലിസിന് തൊട്ട് താഴെയാകും ഇനി മുതൽ സൺ റൈസേഴ്സിൽ ഹാഡിന് സ്ഥാനം. ഇക്കഴിഞ്ഞയിടയ്ക്കാണ് ടോം മൂഡിക്ക് പകരം ബെയ്ലിസ്, ടീമിന്റ മുഖ്യ പരിശീലകനായി നിയമിതനായത്.

2018 മുതൽ മുൻ മെൽബൺ റെനഗേഡ്സ് പരിശീലകനായ സൈമൺ ഹെൽമട്ടായിരുന്നു ‌സൺ റൈസേഴ്സ് ഹൈദരാബാദിന്റെ സഹപരിശീലകൻ. ഹെൽമട്ട് ഈ‌ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്‌ പകരക്കാരനായാണ് ഹാഡിൻ ഇപ്പോൾ ടീമിലേക്കെത്തുന്നത്. ബെയ്ലിസ്-ഹാഡിൻ പരിശീലക‌ കൂട്ടുകെട്ട് ഹൈദരാബാദിനെ വിജയവഴിയിലെത്തിക്കുമെന്നാണ് ഹൈദരാബാദ് ആരാധകരുടെ പ്രതീക്ഷ. 2012 ൽ സിഡ്നി‌ സിക്സേഴ്സ്, ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുമ്പോൾ ബെയ്ലിസായിരുന്നു അവരുടെ പരിശീലക‌ൻ, ഹാഡിൻ നായകനും.

അതേ സമയം ബെയ്ലിസിന് പരിശീലകനെന്ന നിലയിൽ ഐപിഎല്ലിൽ മുൻ പരിചയം ഉണ്ടെങ്കിൽ കളികാരനെന്ന നിലയിൽ ഐപിഎൽ പരിചയമുള്ള താരമാണ് ഹാഡിൻ. 2011 ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു ഹാഡി. ബെയ്ലിസാകട്ടെ ഹൈദരാബാദിനെ പരിശീലിപ്പിച്ചതിന് പുറമേ 2012 മുതൽ 2015 വരെ കൊൽക്കത്തയുടേയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.