SHARE

ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ ഓസ്ട്രേലിയൻ പര്യടനമാണ് വരാനിരിക്കുന്നതെന്ന് മുൻ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ നാലാം നമ്പരിൽ ബാറ്റിംഗിനിറങ്ങി രോഹിത് മൂന്ന് സെഞ്ചുറികൾ പരമ്പരയിൽ നേടുമെന്നും കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ഹോഗ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ വലിയ സ്വാധീനം ചെലുത്താ‌ൻ കഴിയുന്ന താരമാണ് രോഹിതെന്നാണ് ഹോഗിന്റെ പക്ഷം. തന്റെ ഏറ്റവും മികച്ച ഫോമിലായിരിക്കും അവിടെ രോഹിത് കളിക്കുകയെന്ന് അഭിപ്രായപ്പെടുന്ന ഹോഗിന്റെ വാക്കുകൾ ഇങ്ങനെ, “വിരാട് കോഹ്ലിയില്ലാത്തതിനാൽ, രോഹിത് മുന്നോട്ട് വരണം, അവസാന മൂന്ന് ടെസ്റ്റുകളിൽ നാലാം സ്ഥാനത്ത് കളിക്കണം. അദ്ദേഹം ആ സ്ഥാനത്ത് മൂന്ന് സെഞ്ചുറികൾ നേടുകയും, ഓസ്ട്രേലിയയെ വെല്ലുവിളിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത് നാം കാണാൻ പോകുന്നു.” മുൻ ഓസീസ് സ്പിന്നർ പറഞ്ഞു നിർത്തി.