SHARE

പോയവർഷത്തിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണെന്ന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോ​ഗ്. തന്റെ യൂടൂബ് ചാനലിലൂടെയാണ് ഹോ​ഗ് ഇക്കാര്യം പറ‍ഞ്ഞത്. 2021-ലെ മികച്ച ബാറ്ററായി ഇം​ഗ്ലണ്ടിന്റെ ജോ റൂട്ടിനേയും ഈ വിഖ്യാത സ്പിന്നർ തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷം ടെസ്റ്റിൽ ഉജ്ജ്വലപ്രകടനമാണ് അശ്വിൻ നടത്തിയത്. 54 വിക്കറ്റുകൾ നേടി കഴിഞ്ഞ വർഷം ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനും അശ്വിനായിരുന്നു. ഇന്ത്യക്കായി ടി20 ലോകകപ്പിലും ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിലും അശ്വിൻ തിളങ്ങി. ഈ മികച്ച പ്രകടനമാണ് അശ്വിനെ മികച്ച ബൗളറായി തിരഞ്ഞെടുക്കാൻ ഹോ​ഗിനെ പ്രേരിപ്പിച്ചത്.

അശ്വിനെ ഏറ്റവും മികച്ച ബൗളറായി തിരഞ്ഞെടുത്ത ഹോ​ഗ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്കും മികച്ച ബൗളർമാരെ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ ഷഹീൻ അഫ്രീദിയാണ് ഹോ​ഗ് തിരഞ്ഞെടുത്ത രണ്ടാം സ്ഥാനക്കാരൻ. പാകിസ്ഥാൻ തന്നെ ഹസൻ അലിയെ മികച്ച മൂന്നാമത്തെ ബൗളറായും ഹോ​ഗ് തിരഞ്ഞെടുത്തു.