SHARE

2019 ൽ നടന്ന അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ കാഴ്ച വെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്. തന്റെ യൂടൂബ് ചാനലായ ‘ഹോഗ്സ് വ്ലോഗ്’ ലൂടെയാണ് ഈ ടീമിനെ ഹോഗ് പ്രഖ്യാപിച്ചത്. 6 ബാറ്റ്സ്മാന്മാരും, 5 ബോളർമാരുമടങ്ങുന്ന ടീമിൽ ഇന്ത്യയിൽ നിന്ന് 2 താരങ്ങളാണ് ഇടം പിടിച്ചത്.

ഈ വർഷം 12 മത്സരങ്ങളിൽ നിന്ന് 144 പ്രഹരശേഷിയിൽ 584 റൺസ് നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെയാണ് തന്റെ ടീമിന്റേയും ഓപ്പണറായി ഹോഗ് തിരഞ്ഞെടുത്തത്‌. പാകിസ്ഥാൻ താരം ബാബർ അസമാണ് മറ്റൊരു ഓപ്പണർ. മൂന്നാമത് ബാറ്റിംഗിനെത്തുക ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്.

-Advertisement-

ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ, ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ക് എന്നിവർ 4 മുതൽ 6 വരെ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യും. അഫ്ഗാനിസ്ഥാന്റെ സ്റ്റാർ സ്പിന്നർ റാഷിദ് ഖാനാണ് ഹോഗ് തിരഞ്ഞെടുത്ത ടീമിലെ ഏക സ്പിന്നർ. കിവീസ് പേസർ ട്രെന്റ് ബോൾട്ട്, ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്, ഇന്ത്യൻ സൂപ്പർ താരം ജസ്പ്രിത് ബുംറ, ക്രിസ് ജോർദാൻ എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബോളർമാർ.