SHARE

നിലവിൽ ക്രിക്കറ്റിലെ എല്ലാ ഫോർമ്മാറ്റുകളിലും വെച്ച് ഏറ്റവും മികച്ച 3 ബാറ്റ്സ്മാന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയ്ക്കിടെയായിരുന്നു ഇക്കാര്യം ഹോഗ് വ്യക്തമാക്കിയത്.

ട്വിറ്ററിൽ ഹോഗിനോട് ആരാധകരിൽ ഒരാളുടെ ചോദ്യം, എല്ലാ ഫോർമ്മാറ്റുകളിലും കൂടി ഏറ്റവും മികച്ച 3 ബാറ്റ്സ്മാന്മാർ ആരൊക്കെ എന്നതായിരുന്നു. ഈ ചോദ്യത്തിന്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ, പാകിസ്ഥാൻ നായകൻ ബാബർ അസം എന്നിവരുടെ പേരുകളാണ് ബ്രാഡ് ഹോഗ് ഉത്തരം നൽകിയത്. അതേ സമയം ഓസീസ് സൂപ്പർ താരമായിരുന്ന സ്റ്റീവ് സ്മിത്തിനെ, ഹോഗ് മികച്ച 3 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് ഒരു പറ്റം ക്രിക്കറ്റ് പ്രേമികൾക്ക് അത്ഭുതം സമ്മാനിക്കുന്നുണ്ട്.