SHARE

യൂറോപ്യൻ ഫുട്ബോൾ ക്ലബുകൾ സ്വപ്നം കാണുന്നവർ വളരെ ചെറുപ്പത്തിലെ അതിനായി ശ്രമം തുടങ്ങണമെന്ന് എഫ്.സി.​ഗോവയുടെ സൂപ്പർതാരം ബ്രണ്ടൻ ഫെർണാണ്ടസ്. ​മൂന്ന് ഇം​ഗ്ലീഷ് ക്ലബുകൾക്കായി ട്രയൽസിൽ പങ്കെടുത്തിട്ടുള്ള ബ്രണ്ടൻ ​ഗോൾ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എന്റെ അനുഭവത്തിൽ നിന്ന് പറയാം, യൂറോപ്യൻ ഫുട്ബോളിൽ കളിക്കാൻ ആ​ഗ്രഹിക്കുന്നവർ അവരുടെ നിലവാരത്തിലുള്ള പരിശീലനം നേടണം. വളരെ ചെറുപ്പത്തിൽ തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ പരിശീലനം നടത്തണം, അഞ്ച് വർഷത്തോളമെങ്കിൽ യൂറോപ്യൻ നിലവാരത്തിൽ പരിശീലിക്കാനായാൽ, ഒരു ഇന്ത്യൻ താരത്തിന് യൂറോപ്യൻ ക്ലബുകളിൽ കളിക്കാനാകുമെന്നെനിക്കുറപ്പാണ്, ബ്രണ്ടൻ പറഞ്ഞു.

-Advertisement-

കൗമാരപ്രായത്തിൽ തന്നെയാണ് ഞാനും യൂറോപ്യൻ ക്ലബുകൾക്കൊപ്പം ട്രയൽസിൽ പങ്കടുത്തത്, എങ്കിൽകൂടിയും എനിക്ക് ഭാ​ഗ്യമില്ലായിരുന്നു. കുറച്ചുകൂടി മുമ്പ്, ഒരു 15-ാം വയസിൽ യൂറോപ്പിൽ പോയി പരിശീലനം നടത്തായിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഒരുപക്ഷെ യൂറോപ്യൻ ഫുട്ബോളിൽ കളിക്കുമായിരുന്നു, ബ്രണ്ടൻ കൂട്ടിച്ചേർത്തു.