SHARE

ടോക്കിയോ ഒളിംപിക്സിന്റെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലും സ്പെയിനും സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിനെ ഒരു ​ഗോളിന് തോൽപ്പിച്ചാണ് ബ്രസീലിന്റെ മുന്നേറ്റം. സ്പെയിനാകട്ടെ എവറി കോസ്റ്റിനെ തകർത്തും മുന്നേറി.

സൈറ്റാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിറ്റിൽ മത്തേയുസ് കുൻഹ നേടിയ ​ഗോളിലാണ് ബ്രസീലിന്റെ വിജയം. കഴിഞ്ഞ മത്സരങ്ങളിൽ ​ഗോൾവേട്ട നടത്തിയ റിച്ചാർലിസനാണ് ഈ ​ഗോളിന് വഴിയൊരുക്കിയത്. സെമിയിൽ മെക്സിക്കോയാണ് ബ്രസീലിന്റെ എതിരാളി. ക്വാർട്ടറിൽ ദക്ഷിണകൊറിയയെ മൂന്നിനെതിരെ ആറ് ​ഗോളുകൾക്ക് തകർത്താണ് മെക്സിക്കോ അവസാന നാലിൽ ഇടം പിടിച്ചത്.

ഐവറി കോസ്റ്റിനെ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് സ്പെയിൻ തകർത്തത്. സ്പാനിഷ് ടീമിനായി റാഫ മിർ ഹാട്രിക്ക് നേടി. ഡാനി ഓൾമോ മിക്കൽ ഒയാറസബാൾ എന്നിവരാണ് മറ്റ് ​ഗോളുകൾ നേടിയത്. സെമിയിൽ ജപ്പാനാണ് സ്പെയിന്റെ എതിരാളി. ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ന്യൂസിലൻഡിനെ വീഴ്ത്തിയാണ് സ്പെയിന്റെ മുന്നേറ്റം.