SHARE

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ലാ ലി​ഗ ക്ലബ് റയൽ വല്ലഡോയിഡ് സ്വന്തമാക്കാനൊരുങ്ങുന്നതായി വാർത്തകൾ. ഒട്ടേറെ സ്പാനിഷ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബാഴ്സലോണയ്ക്കെതിരായ മത്സരത്തിൽ, ​ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ കൊണ്ട് ശ്രദ്ധേയമായ ടീമാണ് വല്ലഡോയിഡ്

ഇം​ഗ്ലണ്ടിലെയോ സ്പെയിനിലെയോ രണ്ടാം ഡിവിഷനിൽ കളിക്കുന് ക്ലബിനെ സ്വന്തമാക്കാൻ പദ്ധതിയിടുന്നതായി റൊണാൾഡോ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷിനിൽ കളിച്ച ക്ലബാണ് വല്ലഡോയിഡ്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണവർ ലാ ലി​ഗയിൽ തിരിച്ചെത്തിയത്. ഏറെനാളുകളായി ഉടമസ്ഥതർക്കവും ക്ലബിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റൊണാൾഡോയുടെ പേര് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.

നിലവിൽ ക്ലബിന്റെ അധികൃതരിൽ പലരും റൊണാൾഡോയുടെ സുഹൃത്തുകളും വ്യവസായ പങ്കാളികളുമാണ്. ഇതും വാർത്തകൾ പ്രചരിക്കാൻ കാരണമായി. 30 ദശലക്ഷം യൂറോയാണ് ക്ലബിനായി റൊണാൾഡോ മുടക്കുന്നതെന്നാണ് വാർത്തകൾ. ഇതോടെ ഇതിഹാസതാരം ക്ലബിന്റെ പ്രസിഡന്റാകുമെന്നും പറയപ്പെടുന്നു. അതേസമയം തന്നെ മറ്റ് പലരും ക്ലബിന്റെ ഓഹരികൾക്കായി ശ്രമം നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.എതായാലും രണ്ട് ആഴ്ചയക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.