SHARE

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേയുള്ള ബലാത്സംഗക്കേസ് അവസാനഘട്ടത്തില്‍ കേസ് അവസാനിപ്പിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ജഡ്ജിയോടാവശ്യപ്പെട്ടു. തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന പോലീസിന്റെ തീരുമാനം അംഗീകരിച്ചു കൊണ്ടാണ് പ്രോസിക്യൂട്ടര്‍മാരുടെ നടപടി. തെളിവിന്റെ അഭാവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചതായി നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു. പോലീസിന്റെ തീരുമാനം പ്രോസിക്യൂട്ടര്‍മാര്‍ അംഗീകരിച്ചതോടെ നെയ്മറിന് കാര്യങ്ങള്‍ എളുപ്പമാവും.

ഞങ്ങള്‍ക്കു പരാതി ലഭിച്ചിരുന്നു പക്ഷെ ആ നാലു ചുവരുകള്‍ക്കുളളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുക അസാധ്യമാണ്. ആയതിനാല്‍ ഞങ്ങള്‍ കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയാണെന്ന് പ്രോസിക്യൂട്ടര്‍ ഫ്‌ലാവിയ മെര്‍ലിനി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. ബ്രസീലുകാരിയായ യുവതിയെ പരീസിലെ ഒരു ഹോട്ടലിലെത്തിച്ചു നെയ്മര്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.