ഈ മാസം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് പുതുമുഖ താരം. ചെറിയൊരിടവേളയ്ക്ക് ശേഷം സൂപ്പർതാരം നെയ്മർ ടീമിൽ തിരിച്ചെത്തി.
ലാറ്റിനമേരിക്കൽ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ പോയിന്റ് നിലയിൽ ഒന്നാമതുള്ള ബ്രസീൽ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഈ മാസം ചിലെ, ബൊളീവിയ എന്നിവർക്കെതിരെയാണ് ബ്രസീലിന്റെ അവസാനത്തെ രണ്ട് മത്സരങ്ങൾ.
ആഴ്നലിനായി മികച്ച പ്രകടനം പുറത്തടുത്തതോടെയാണ് മാർട്ടിനെല്ലിക്ക് ആദ്യമായി ദേശീയ ടീം വിളിയെത്തിയത്. അതേസമയം മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളായ റോബെർട്ടോ ഫിർമിന്യോ, ഗബ്രിയേൽ ജെസ്യൂസ് എന്നിവർ സ്ക്വാഡിൽ ഇടം പിടിച്ചിട്ടില്ല. ഇതോടെ ഈ താരങ്ങൾ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് പുറത്തായേക്കുമെന്നാണ് സൂചന.
അലിസൻ ബെക്കർ, എഡേഴ്സൻ, തിയാഗോ സിൽവ, മാർക്വിനോസ്, ഡാനി ആൽവസ്,എഡെർ മിലിറ്റാവോ, കാസിമെറോ, ആർതർ, ഫാബീന്യോ, ഫിലിപ്പ് കുട്ടീന്യോ, ഫ്രെഡ്, നെയ്മർ, വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ പ്രധാന താരങ്ങളൊക്കെ സ്ക്വാഡിലുണ്ട്.