SHARE

അടുത്ത മാസം ഇക്വഡോർ, പരാഗ്വെ എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് പരിശീലകൻ ടിറ്റെയാണ് ടീം പ്രഖ്യാപനം നടത്തിയത്. സൂപ്പർ താരങ്ങളായ ഫെർണാണ്ടീഞ്ഞോ, കുട്ടീഞ്ഞോ എന്നിവർ ഈ ടീമിൽ ഇടം പിടിച്ചില്ലെന്നതാണ് ശ്രദ്ധേയം.

കുട്ടീഞ്ഞോ, ഫെർണാണ്ടീഞ്ഞോ എന്നിവർക്ക് പുറമേ ആർതർ മെലോ, ഡഗ്ലസ് കോസ്റ്റ, വില്ല്യൻ, മാഴ്സലോ, റഫീഞ്ഞ എന്നീ താരങ്ങൾക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ഇതിൽ കുട്ടീഞ്ഞോക്ക് പരിക്കാണ് ടീമിൽ ഇടം ലഭിക്കുന്നതിന് തടസമായത്. ജൂൺ അഞ്ചിന് ഇക്വഡോറിനെയും, ഒൻപതിന് പരാഗ്വെയ്ക്കുമെതിരെയാണ് ബ്രസീലിന്റെ മത്സരങ്ങൾ.

അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും ഏറെക്കുറെ ഇതേ ടീമിനെത്തന്നെയാകും ബ്രസീൽ അണിനിരത്തുകയെന്നാണ് സൂചനകൾ. അത് കൊണ്ടു തന്നെ യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം പിടിക്കാത്ത പ്രമുഖ താരങ്ങൾ ഇത്തവണ കോപ്പ അമേരിക്കയിലും ബ്രസീൽ നിരയിൽ ഉണ്ടായേക്കില്ല.

ബ്രസീൽ ടീം ഇങ്ങനെ :

ഗോൾകീപ്പർമാർ – അലിസൺ, എഡേഴ്സൺ, വെവർട്ടൻ

പ്രതിരോധ താരങ്ങൾ – ഡാനിലോ, ഡാനി ആൽവസ്, അലക്സ് സാൻഡ്രോ, റെനൻ ലോദി, തിയാഗോ സിൽവ, ലൂക്കാസ് വെരിസിമോ, എഡർ മിലിറ്റാവോ, മാർക്വീനോസ്

മധ്യനിര താരങ്ങൾ – കസിമിറോ, ലൂക്കാസ് പക്വറ്റ, ഫാബീന്യോ, ഫ്രെഡ്, റിബെയ്റോ, ഡഗ്ലസ് ലൂയിസ്

മുന്നേറ്റ താരങ്ങൾ – നെയ്മർ, ഫിർമീന്യോ, റിച്ചാർലിസൺ, ഗബ്രിയേൽ ജീസസ്, ഗാബിഗോൾ, സെബാളീന്യോ, വിനീഷ്യസ് ജൂനിയർ.