SHARE

ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെ സ്വന്തം നാട്ടില്‍ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റിനുള്ള 23 ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം മാഴ്‌സെലോയില്ലാതെയാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോള്‍ കീപ്പര്‍മാരായി ആലിസണും എഡേഴ്‌സണും കാസിയോയുമാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.

പ്രമുഖ താരങ്ങളായ നെയ്മര്‍, ഫിര്‍മിന്യോ, തിയാഗോ സില്‍വ, ഫിലിപ്പോ കുട്ടീന്യോ, ഗബ്രിയേല്‍ ജീസസ്, ഡാനിയേല്‍ ആല്‍വസ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ജൂണ്‍ 14ന് ബൊളീവിയക്കെതിരെ ബ്രസീല്‍ കോപ്പ അമേരിക്ക ഉദ്ഘാടന മത്സരം കളിക്കും. ബൊളീവിയക്ക് പുറമേ, വെനസ്വേല, പെറു തുടങ്ങിയ ടീമുകളും ഇത്തവണ ബ്രസീലിനൊപ്പം എ ഗ്രൂപ്പിലാണ്.