SHARE

അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പില്‍ മെക്‌സിക്കോയും ബ്രസീലും ഫൈനലിലെത്തി. ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇരു ടീമുകളും വിജയം നേടി. നെതര്‍ലന്‍ഡിനെയാണ് മെക്‌സിക്കോ തകര്‍ത്തത്. കരുത്തരായ ഫ്രാന്‍സിനെ തകര്‍ത്താണ് ബ്രസീല്‍ ഫൈനലിലെത്തിയത്.

ആവേശകരമായിരുന്നു ബ്രസീലും ഫ്രാന്‍സും ഏറ്റുമുട്ടിയ സെമി ഫൈനല്‍. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നിടത്തു നിന്നാണ് ബ്രസീല്‍ തിരികെ വന്നത്. രണ്ടാം പകുതിയില്‍ കളം നിറഞ്ഞു കളിച്ച ബ്രസീല്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് 3-2 ന് ഫ്രാന്‍സിനെ തകര്‍ത്ത് വിജയം നേടി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ലസാരോയുടെ പാദങ്ങളില്‍ നിന്നും ബ്രസീലിന്റെ വിജയ ഗോള്‍ പിറന്നത്.

നിശ്ചിത സമയത്ത് 1-1 സമനിലയിലായിരുനന്നു നെതര്‍ലന്‍ഡ് മെക്‌സിക്കോ മത്സരം. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മെക്‌സിക്കോയുടെ വിജയം. 5-3 നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെക്‌സിക്കോ വിജയം കണ്ടത്. നാലാം തവണയാണ് മെക്‌സിക്കോ അണ്ടര്‍-17 ലോകകപ്പ് ഫൈനനലില്‍ എത്തുന്നത്.

തിങ്കളാഴ്ചയാണ് ഫൈനല്‍ നടക്കുക. ബ്രസീലിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ കളികളിലെല്ലാം വമ്പിച്ച ആരാധക പിന്തുണയായിരുന്നു ബ്രസീലിന് ലഭിച്ച്ത്. ഫൈനലിലും ഇത് ഗുണം ചെയ്യുമെന്നാണ് ബ്രസീല്‍ പ്രതീക്ഷ.