SHARE

ബ്രസീലിയൻ ക്ലബ് ഫ്ലെമെം​ഗോ പിന്മാറിയതോടെ സൂപ്പർതാരം മരിയോ ബലോട്ടെല്ലിയെ സ്വന്തമാക്കനുള്ള ശ്രമം ഇറ്റാലിയൻ സെരി എ ക്ലബ് ബ്രെസ്കിയ ഊർജിതമാക്കി. ഫ്രഞ്ച് ക്ലബ് മാഴ്സെ വിട്ട ബലോട്ടെല്ലിക്ക് ഇതോടെ ഇറ്റലിയിലേക്ക് തിരിച്ചെത്താനുള്ള വഴിതെളിഞ്ഞു.

2016 മുതൽ ഫ്രഞ്ച് ലീ​ഗിൽ കളിക്കുന്ന ബലോട്ടെല്ലി ജൂണിലാണ് ക്ലബ് വിട്ടത്. തുടർന്ന് ബലോട്ടെല്ലിയെ സ്വന്തമാക്കാൻ ഫ്ലെമെം​ഗോ ശ്രമം തുടങ്ങിയിരുന്നു. ക്ലബിൽ ചേരാൻ ബലോട്ടെല്ലി സന്നദ്ധതയറിച്ചിരുന്നു. ബലോട്ടെല്ലി ഉന്നയിച്ച ചില ആവശ്യങ്ങൾ ക്ലബ് അം​ഗീകിരിക്കുയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ ബ്രസ്കിയയുടെ വാ​ഗ്ദാനമെത്തിയതാണ് ബലോട്ടെല്ലിയുടെ മനസിളക്കിയത്.

വലിയ പ്രതിഫലമൊന്നും ബ്രസ്കിയ വാ​ഗ്ദാനം ചെയ്തിരുന്നില്ലെങ്കിലും ഇറ്റലിയിൽ കളിക്കാമെന്ന മോഹം ബലോട്ടെല്ലിക്കുണ്ട്. മൂന്ന് വർഷത്തെ കരാർ ക്ലബ് വാ​​ഗ്ദാനം ചെയ്ക്കുകയും ചെയ്തു. ഇത് മനസിലാക്കിയതോടെയാണ് ഫ്ലെമെം​ഗോ ബലോട്ടെല്ലി സ്വപ്നങ്ങൾ അവസാനിപ്പിച്ചത്. അത് അവർ ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തു.