SHARE

ബം​ഗളുരു എഫ്.സിയുടെ ബ്രസീലിയൻ മധ്യനിരതാരം റാഫേൽ ആ​ഗസ്റ്റോ ക്ലബ് വിട്ടു. ഒരു വർഷം കൂടി ബാക്കിയുണ്ടായിരുന്ന കരാർ റദ്ദാക്കിയാണ് താരം ക്ലബ് വിട്ടത്. വ്യക്തപരമായി കരാണങ്ങൾ ചൂണ്ടിക്കാട്ടി പരസ്പരധാരണയോടെയാണ് കരാർ റ​ദ്ദക്കിയതെന്നാണ് ക്ലബ് അറിയിക്കുന്നത്.

മിഡ്ഫീൽഡറായ ആ​ഗസ്റ്റോ 2015-ൽ ചെന്നൈയിനിലൂടയാണ് ഐ.എസ്.എല്ലിലെത്തുന്നത്. അക്കുറി ടീമിലെ കിരീടജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു ആ​ഗസ്റ്റോ. തുടർന്ന് 2019-വരെ ആ​ഗസ്റ്റോ ചെന്നൈയിന്റെ ജേഴ്സിയണിഞ്ഞു. കഴിഞ്ഞ സീസണിലാണ് രണ്ട് വർഷത്തെ കാരറിൽ താരം ബെം​ഗളുരുവിലെത്തിയത്. സീസണിൽ പത്ത് മത്സരങ്ങളിൽ മാത്രമാണ് കളിക്കളത്തിലിറങ്ങിയതെങ്കിലും ബെം​ഗളുരുവിനായി ശ്രദ്ധേയപ്രകടനം ആ​ഗസ്റ്റോ നടത്തിയിരുന്നു.

ബ്രസീലിലെ റിയോ ഡി ജെനീറോയിൽ ജനിച്ച ആ​ഗസ്റ്റോ സൂപ്പർക്ലബ് ഫ്ലുമിനെൻസിന്റെ അക്കാദമി താരമാണ്. എന്നാൽ അവരുടെ സീനിയർ ടീമിൽ കാര്യമായി അവസരം ലഭിച്ചില്ല. ബ്രസീലിനും ഇന്ത്യക്കും പുറമെ അമേരിക്ക, പോളണ്ട് എന്നീ രാജ്യങ്ങളിലും ആ​ഗസ്റ്റോ കളിച്ചിട്ടുണ്ട്.