ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സിയുടെ പ്രതിരോധതാരം മെമോ ക്ലബ് വിട്ടു. 2017-ൽ ക്ലബിന്റെ ആദ്യ സീസൺ മുതൽ ഒപ്പമുള്ള താരമാണ് ഇപ്പോൾ പുറത്തേക്ക് പോകുന്നത്. ക്ലബ് വിടുന്ന കാര്യെ മെമോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കുന്ന മെമോ ഡെൽഹി ഡൈാനാമോസിലൂടെ 2016-ലാണ് ഐ.എസ്.എല്ലിലെത്തുന്നത്. തൊട്ടടുത്ത വർഷം തന്നെ ജെംഷ്പൂരിനൊപ്പം കൂടി. ജെംഷദ്പുർ ടീമിലെത്തിക്കുന്ന ആദ്യ താരങ്ങളിലൊരാളാണ് മോമോ. തുടർന്ന് ക്ലബിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു മെമോ. മൂന്ന് സീസണുകളിലായി വളരെ കുറച്ച് മിനിറ്റുകൾ മാത്രമാണ് മെമോ ക്ലബിനായി കളിക്കാതിരിന്നിട്ടുള്ളു.
മൂന്ന് സീസണും പ്ലേ ഓഫിലെത്താൻ സാധാക്കാതിരുന്നതോടെ ഇക്കുറി വൻ ആഴിച്ചുപണിയാണ് ജെംഷദ്പുരിൽ നടക്കാനിരിക്കുന്നത്. നേരത്തെ ക്യാപ്റ്റാനിയിരുന്ന സ്പാനിഷ് താരം ടിരിയും ക്ലബ് വിട്ടിരുന്നു. ഇപ്പോ മെമോ കൂടി പോയതോടെ വരും സീസണിൽ പുതിയ വിദേശതാരങ്ങൾ ക്ലബിലെത്തുമെന്ന് ഉറപ്പായി.