SHARE

കഴിഞ്ഞ‌ ദിവസം ജയ്പൂരിൽ നടന്ന ഐപിഎൽ താരലേലത്തിൽ തഴയപ്പെട്ടതിന്‌ പിന്നാലെ വിരമിക്കൽ സൂചനകൾ നൽകി ന്യൂസിലൻഡ് സൂപ്പർ താരം ബ്രെണ്ടൻ മക്കല്ലം. ഏതെങ്കിലും ഒരു ഫ്രാഞ്ചൈസി തനിക്ക് വേണ്ടി ലേലത്തിൽ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ അങ്ങനൊന്ന് സംഭവിക്കാതിരുന്നത് തന്നെ ചെറുതായി നിരാശപ്പെടുത്തിയെന്നും മക്കല്ലം പറയുന്നു. കഴിഞ്ഞ‌ദിവസം റേഡിയോ‌ സ്പോർടിനോട് സംസാരിക്കവെ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്ന മക്കല്ലം എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും അടുത്ത് തന്നെ വിരമിച്ചേക്കുമെന്നുമുള്ള‌സൂചന റേഡിയോ സ്പോർടിനോട് സംസാരിക്കവെ നൽകി. മക്കല്ലത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ചില കാര്യങ്ങൾ അങ്ങനെയാണ്, ഞാൻ പക്ഷേ വളരെയധികം ഭാഗ്യമുള്ളയാളാണ്. ഐപിഎല്ലിന്റെ 11 സീസണുകളിൽ കളിക്കാൻകഴിഞ്ഞു. എന്നാൽ ഇടയ്ക്ക് ഇങ്ങനെയുള്ള കാര്യങ്ങളും നമ്മൾ നേരിടേണ്ടി വരും.

-Advertisement-

എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ടാകും. പക്ഷേ ന്യൂസിലൻഡിൽ നിന്നുള്ള കുറച്ച് താരങ്ങൾ ഇത്തവണ ലേലത്തിലൂടെ ടീമുകളിൽ എത്തപ്പെട്ടത് തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ലേലത്തിൽ തഴയപ്പെട്ടതിനെക്കുറിച്ചോർത്ത് ഇനി സങ്കടപ്പെടാൻ താനില്ല. ഇത്തവണ ടീമിൽ അവസരം ലഭിച്ചവർക്കെല്ലാം ആശംസകൾ.” മക്കല്ലം പറഞ്ഞുനിർത്തി.