SHARE

ഇന്ത്യ കിരീടം നേടിയ U19 ലോകകപ്പിൽ സൗത്താഫ്രിക്കൻ ടീമിൽ സാക്ഷാൽ ഏബി ഡിവില്ലേഴ്‌സ്ന്റെ അസ്സൽ പതിപ്പ് ആയി ബാറ്റ് വീശുന്ന ഒരു താരത്തെ ക്രിക്കറ്റ് ലോകം കണ്ടെത്തിയിരുന്നു ഡോവൽഡ് ബ്രവിസ് എന്ന താരമാണ് ബാറ്റിംഗ് വെടിക്കെട്ട് കൊണ്ടും ശൈലികൊണ്ടുമെല്ലാം താൻ അസ്സൽ ജൂനിയർ ഏബി തന്നെയെന്ന് പ്രഖ്യാപിച്ചത് U19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടി താൻ ആ പദവിക്ക് അനുയോജ്യനെന്ന് താരം അടിവരയിടുകയും ചെയ്തിരുന്നു

പിന്നീട് ഐപിഎൽ താര ലേലത്തിന് എത്തിയ ബ്രവിസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുകയായിരുന്നു ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന താരത്തിന് കൊൽക്കത്തക്കെതിരെ മുംബൈ ഐപിഎൽ അരങ്ങേറ്റത്തിന് അവസരം ഒരുക്കുകയായിരുന്നു


ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന അരങ്ങേറ്റത്തിൽ ബേബി ഏബി ഒട്ടും മോശമാക്കിയില്ല 19 പന്തിൽ രണ്ട് വീതം സിക്‌സും ഫോറുമടക്കം 29 റൺസാണ് താരം സ്വന്തമാക്കിയത് ചെറിയ സ്കോറിൽ പുറത്തയെങ്കിലും താരം മുംബൈക്ക് ആയി തകർക്കുമെന്നാണ് ആരാധകർ പറയുന്നു അതിന് കാരണമാക്കി പറയുന്നത് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി തന്നെയാണ് വരുൺ ചക്രവർത്തിക്കെതിരെ എട്ടാം ഓവറിൽ നേടിയ നോ ലൂക് സിക്സർ (മുഖമുയർത്തി പന്തിൽ നോക്കാതെ നേടുന്ന സിക്സ് ) അക്ഷരാർത്ഥത്തിൽ ഡിവില്ലേഴ്‌സിനെ ഓർമിപ്പിക്കുന്നതായിരുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരുടെയും ആരാധകരുടെയും അഭിപ്രായം